കൊച്ചി: ഷൂട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഇന്ന് രാവിലെ 10 മണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കിടെ യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി ലഭിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി.
കേസിൽ പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…
പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...
ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ…
ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം