തിരുവനന്തപുരം: മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി മൊഴി. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മുൻപാകെയാണ് ഇത്തരത്തിൽ മൊഴി ലഭിച്ചത്. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ശാസ്തമംഗലം സ്വദേശി ജോബിയാണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന കാര്യം പ്രത്യേക സംഘത്തിന് മുമ്പാകെയും വ്യക്തമാക്കിയത്.
സംഭവത്തിൽ ദൃക്സാക്ഷികളായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്മാർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു. എന്നാൽ ശാസ്തമംഗലം സ്വദേശി ജോബി മാത്രമാണ് ശനിയാഴ്ച ഹാജരായത്. അസൗകര്യം ഉള്ളതിനാൽ മറ്റ് ദൃക്സാക്ഷികൾ ഹാജരായില്ല. ഇവർ മറ്റൊരു ദിവസം എത്താമെന്ന് അറിയിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…
ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…
ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…