Monday, April 29, 2024
spot_img

മാധ്യമ പ്രവർത്തകന്റെ മരണം : ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി ജോബി

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് കാറോടിച്ചിരുന്ന  ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി മൊഴി. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മുൻപാകെയാണ് ഇത്തരത്തിൽ മൊഴി ലഭിച്ചത്. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ശാസ്തമംഗലം സ്വദേശി ജോബിയാണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന കാര്യം പ്രത്യേക സംഘത്തിന് മുമ്പാകെയും വ്യക്തമാക്കിയത്.

സംഭവത്തിൽ ദൃക്സാക്ഷികളായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു. എന്നാൽ ശാസ്തമംഗലം സ്വദേശി ജോബി മാത്രമാണ് ശനിയാഴ്ച ഹാജരായത്. അസൗകര്യം ഉള്ളതിനാൽ മറ്റ് ദൃക്സാക്ഷികൾ ഹാജരായില്ല. ഇവർ മറ്റൊരു ദിവസം എത്താമെന്ന് അറിയിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു

Related Articles

Latest Articles