ദില്ലി: ആമസോൺ പ്രൈം പ്ലാറ്റ് ഫോമിൽ ഈ കഴിഞ്ഞ മാസം റിലീസ് ചെയ്‌ത ‘ദി ഫാമിലി മാൻ ‘ എന്ന പരമ്പരയ്ക്ക് എതിരെ കടുത്ത വിമർശനവുമായി രാഷ്ട്രീയ സ്വയം സേവ സംഘം. ഈ വെബ് പരമ്പരയിലെ ചില സംഭാഷണങ്ങളും രംഗങ്ങളും ഭീകരവാദികളെ ന്യായീകരിക്കുന്നതാണെന്ന് ആർ എസ് എസ് വാദിക്കുന്നു .
പ്രശസ്‌ത ബോളിവുഡ് താരമായ മനോജ് വാജ്പേയി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് ‘ദി ഫാമിലി മാൻ’. കേരളത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ഭീകരവാദികൾ ഇന്ത്യയിൽ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതും അത് പരാജയപ്പെടുത്താനുമുള്ള ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ നീക്കങ്ങളുമാണ് പരമ്പരയുടെ പ്രമേയം .
പരമ്പരയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിൽ കശ്മീരിലെ ജനങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്നും യുവാക്കൾ ഭീകരവാദത്തിലേക്ക് തിരിയുന്നത് നാട്ടിലെ സാഹചര്യങ്ങൾ കൊണ്ടാണെന്നും സൂചനയുണ്ട്. ഇത്തരം പരമ്പരകൾ സമൂഹത്തിന് വളരെ അപകടകരമായ സന്ദേശമാണ് നൽകുന്നതെന്ന് ആർ എസ് എസ് പ്രസിദ്ധീകരണമായ “പാഞ്ചജന്യ” പറയുന്നു. സിനിമയിലെ എന്നതുപോലെ വെബ് പരമ്പരകൾക്കും സെൻസറിങ് ആവശ്യമാണെന്ന നിർദ്ദേശവും ലേഖനത്തിലുണ്ട് .
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…