Categories: Kerala

തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നവരാത്രി മഹോത്സവ പരിപാടികള്‍ക്ക് തുടക്കമായി

ആലപ്പുഴ: തപസ്യ കലാസാഹിത്യവേദി ചെങ്ങന്നൂർ താലൂക്ക്, മുളക്കുഴ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവ പരിപാടിക്ക് തുടക്കമായി. സാംസ്കാരിക സദസ്സിന്‍റെ ദീപപ്രോജ്വലനം ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു.തപസ്യ ചെങ്ങന്നൂർ താലൂക്ക് പ്രസി‍ഡന്‍റ് ഗോപാലകൃഷ്ണപിള്ളഅധ്യക്ഷനായ പരിപാടി സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കഴിയുകയും അത് അവരുടെ വളർച്ചയ്ക്കു സഹായമാകുകയും ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തപസ്യ ആലപ്പുഴ ജില്ലാ അധ്യക്ഷൻ, പ്രൊഫസർ ഡോ.പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. പാർവതി പ്രദീപ്, കുമാരി. ദേവനന്ദ എന്നിവരുടെ ധ്യേയ ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ തപസ്യ മുളക്കുഴ സമിതി ജനറൽ സെക്രട്ടറി ദേവിക റെജികുമാർ,തപസ്യ ചെങ്ങന്നൂർ താലൂക്ക് വർക്കിങ് പ്രസിഡൻറ് അനുപമ പ്രദീപ് എന്നിവര്‍ സംസാരിച്ചു.തുടർന്ന് നടന്ന ആദരണ സഭയിൽ ലക്ഷ്മി നാരായണൻ, എസ്. എസ് ചന്ദ്രസാബു എന്നിവരെ താലൂക്ക് സംഘടനാ കാര്യദർശി അജുകൃഷ്ണൻ , താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് അനുപമ പ്രദീപ് എന്നിവരെ ആദരിച്ചു.

നവരാത്രി മഹോത്സവത്തിന് ആശംസകൾ അറിയിച്ച് ജില്ലാ വര്‍ക്കിങ് പ്രസി‍ഡന്‍റ് ഡോ കെ നിഷികാന്ത്, തപസ്യ ആലപ്പുഴ ജില്ലാ സംഘടനാ സെക്രട്ടറി അനൂകൃഷ്ണന്‍, ആര്‍ട്ട് ഓഫ് ലിവിങ് ഫാക്കല്‍റ്റി എസ് എസ് ചന്ദ്രബാബു, താലൂക്ക് രക്ഷാധികാരി ഉല്പലാക്ഷിയമ്മ ,പ്രഫ ശ്രീധരൻ നമ്പൂതിരി മുളക്കുഴി സമിതി അധ്യക്ഷ ഗീതാ ദേവി പണിക്കർ, താലൂക്ക് സമിതിയംഗം ഉണ്ണിക്കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടർന്ന് വേദിയിൽ തപസ്യ കലാ പഠന കേന്ദ്രം വിദ്യാർഥികൾ അവതരിപ്പിച്ച ധ്യേയഗീത നൃത്താവിഷ്കാരം,
ഉപാസന നൃത്ത- സംഗീത വിദ്യാലയം അവതരിപ്പിച്ച സംഗീതാർച്ചന എന്നിവ അരങ്ങേറി. രമാദേവി അന്തർജനം, ശ്രീമതി അനുപമ പ്രദീപ്, ദേവനന്ദ,സാന്ദ്ര രാജീവ്, അഭിനന്ദ,ദേവിക റജി, ലക്ഷ്മി വൈശാഖ് ,പാർവതി പ്രദീപ്, അഭിനവ്,റിച്ചു രവി , എന്നിവർ പങ്കെടുത്തു. സമിതി രക്ഷാധികാരി സുഭാഷ് ബാബു,സമിതി ഉപാധ്യക്ഷ ബിജി സന്തോഷ്, സമിതി വര്‍ക്കിംഗ് പ്രസി‍ഡന്‍റ് സുധീഷ് ,സെക്രട്ടറി സജിമോന്‍, പ്രിജലിയാ,സുഭാഷ്, എന്നിവർ ചേർന്ന് കലാകാരന്മാരെ അനുമോദിച്ചു.

മുളക്കുഴ കലാപഠന കേന്ദ്രം ഉപാസന നിർത്ത സംഗീത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച ധ്യേഗീത നൃത്ത ആവിഷ്കാരവും, “നാദോപാസന” സംഗീതക്കച്ചേരിയും വേദിയിൽ ശ്രദ്ധേയമായി.തപസ്യയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവരാത്രി ഉത്സവം നടത്തുന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയിലെ മുളക്കുഴയും കായംകുളം, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മലപ്പുറം ജില്ലയിലെ എടപ്പാൾ എന്നിവിടങ്ങളാണ് . ഒക്ടോബർ 8 വരെ നവരാത്രി മഹോത്സവ പരിപാടികള്‍ നീണ്ടു നിൽക്കും.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

8 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

9 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

10 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

10 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

16 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

17 hours ago