Kerala

ഇനി പരീക്ഷാക്കാലം ;എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം,ഹയര്‍ സെക്കണ്ടറി പരീക്ഷ മറ്റന്നാൾ മുതൽ

തിരുവനന്തപുരം: ഇനി പരീക്ഷാക്കാലമാണ്.സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും.4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഈ മാസം 29 വരെയാണ് പരീക്ഷ.. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക.

അതേസമയം ഹയർസെക്കണ്ടറി പരീക്ഷകള്‍ മറ്റന്നാൾ ആണ് തുടങ്ങുക.30ന് പരീക്ഷ അവസാനിക്കും.എസ്എസ്എൽസി പ്ലസടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതലാണ്. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തിൽ അദ്ധ്യാപകർക്ക് ആശങ്കയുണ്ട്.

Anusha PV

Recent Posts

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

3 mins ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

18 mins ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

25 mins ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

53 mins ago

ടെക്‌സ്‌റ്റ്സ്.കോം 400 കോടിക്ക് വേർഡ്പ്രസ്സ്.കോമിന് വിറ്റ്‌ ഇന്ത്യൻ വ്യവസായി കിഷൻ ബഗാരിയ ; ഇത് ആരെയും അമ്പരപ്പിക്കുന്ന 26 വയസുകാരന്റെ ജീവിതകഥ !

ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…

58 mins ago

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ! ഫസ്റ്റ് ലുക്ക് പുറത്ത്

വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ

1 hour ago