പ്രതീകാത്മക ചിത്രം
അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയം ലൈസൻസ് കൊടുത്തതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഉപഗ്രഹ ഇൻറർനെറ്റ് സേവനം ഉടൻ യാഥാർത്ഥ്യമാകും. അപേക്ഷ നൽകിയാൽ 20 ദിവസത്തിനകം ട്രയൽ സ്പെക്ട്രം സ്റ്റാർ ലിങ്കിനു ലഭിക്കും.
നേരത്തെ റിലയൻസ് ജിയോയും ഭാരതി എയർടെലും സ്റ്റാർ ലിങ്കുമായി നേരത്തെ കരാർ ഒപ്പിട്ടിരുന്നു. ഇരുവരുമാവും സ്റ്റാർ ലിങ്കിന്റെ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽപ്പന നടത്തുക. മൊബൈൽ ടവറുകൾ ഇല്ലാത്ത വിദൂര മേഖലകളിലാണ് ഉപഗ്രഹ ഇൻറർനെറ്റ് സേവനം കൂടുതൽ പ്രയോജനപ്പെടുക.
ആകാശത്ത് നിന്ന് നേരിട്ട് ഇന്റർ നെറ്റ് എന്നതാണ് സ്റ്റാർലിങ്കിന്റെ സവിശേഷത.യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ടവറുകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്ന് തന്നെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റിനെ വ്യത്യസ്തമാക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് ‘സ്റ്റാർലിങ്ക്’ സാറ്റ്ലൈറ്റുകൾ. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളിലൂടെയാണ് ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുന്നത്. സാറ്റ്ലൈറ്റുകളിൽനിന്ന് നേരിട്ട് വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കാൻ കെൽപ്പുള്ളതാണ് സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ്.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…