Kerala

കൃഷിവകുപ്പ് ഭാരത് മാതാ ചിത്രവും നിലവിളക്കും എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു; കാവിക്കൊടി പ്രശ്‌നമെങ്കിൽ ദേശീയ പതാകയേന്തിയ ഭാരത് മാതാ ചിത്രം വയ്‌ക്കാമെന്ന ഗവർണറുടെ നിർദ്ദേശവും തള്ളി; സംസ്ഥാന സർക്കാരിന്റെത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെ തള്ളുന്ന നിലപാടെന്ന് രാജ്ഭവൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി രാജ്ഭവൻ ഹാളിൽ നിന്ന് ഭാരത് മാതാ ചിത്രത്തോടൊപ്പം നിലവിളക്കും എടുത്തുമാറ്റാൻ കൃഷിവകുപ്പ് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. കാവിക്കൊടി പ്രശ്‌നമെങ്കിൽ ദേശീയപതാകയേന്തിയ ഭാരത് മാതാ ചിത്രം വയ്ക്കണമെന്ന ഗവർണറുടെ നിർദ്ദേശവും കൃഷി വകുപ്പ് തള്ളി. മാദ്ധ്യമ പ്രവർത്തകനും ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ പി ശ്രീകുമാർ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. വിഷയം കേവലം പ്രോട്ടോകോൾ തർക്കമല്ലെന്നും ദേശീയ ചിഹ്നങ്ങളുടെ രാഷ്ട്രീയവൽക്കരണവും ഭാരതീയ സ്വത്വത്തിന്റെ സാംസ്‌കാരിക അടിത്തറയോടുള്ള വിമുഖതയുമാണെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ആദ്യം നിലവിളക്കും ഭാരത് മാതാ ചിത്രവും എടുത്തുമാറ്റാൻ സർക്കാർ ആവശ്യപ്പെട്ടു. പിന്നീട് നിലവിളക്ക് കൊളുത്തുന്നതിന് പ്രശ്‌നമില്ലെന്നും ചിത്രം മാറ്റണമെന്നും ആവശ്യപ്പെട്ടു. പുഷ്പ്പാർച്ചനയും സർക്കാരിന് സ്വീകാര്യമായിരുന്നില്ല. ആർ എസ്സ് എസ്സ് ഉപയോഗിക്കുന്ന ചിത്രം ആണെന്നാണ് കാരണമായി പറഞ്ഞത്. കാവി പതാക പ്രശ്‌നമാണെങ്കിൽ ദേശീയ പതാകയേന്തിയ ചിത്രം വയ്ക്കാമെന്നും പുഷ്‌പാർച്ചന നിർബന്ധമല്ലെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഇതെല്ലാം തള്ളി സർക്കാർ ഏകപക്ഷീയമായി പരിപാടി റദ്ദാക്കുകയായിരുന്നു. ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെ തള്ളുന്ന നിലപാടാണിതെന്ന് ലേഖനം പറയുന്നു.

ദേശീയ ചിഹ്നങ്ങൾക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തുന്നത് എങ്ങനെയാണ് പ്രോട്ടോകോൾ ലംഘനമാകുന്നത്? ചടങ്ങിൽ പരമ്പരാഗതമായ നിലവിളക്ക് കൊടുത്തൽ എങ്ങനെ മതേതരത്വത്തിന് എതിരായ ചടങ്ങാകും? ഇത്തരം ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കുന്നത് സാമാന്യ മര്യാദയാണോ ? ഭാരത് മാതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുന്നത് എങ്ങനെ ? ദേശീയഗാനത്തിനൊടുവിൽ നാം ഭാരത് മാതാ കി ജയ് ചൊല്ലാറില്ലേ ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ലേഖനം സർക്കാരിനോട് ചോദിക്കുന്നുണ്ട്.

ഗവർണർ രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ നാൾ മുതൽ രാജ്ഭവൻ ഹാളിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് നിലവിളക്ക് കൊളുത്തിയിരുന്നു. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും ഈ ചടങ്ങ് നടന്നിരുന്നു കൃഷി വകുപ്പിന്റെ പരിപാടിക്ക് മുമ്പ് നിരവധി പരിപാടികൾ ഇതേരീതിയിൽ നടന്നു. സർക്കാർ ബോധപൂർവ്വം ഇത് വിവാദമാക്കുകയായിരുന്നുവെന്ന് ലേഖനത്തിൽ പരാമർശമുണ്ട്. ആർ എസ്സ് എസ്സ് ഉപയോഗിക്കുന്ന ഭാരതാംബ ചിത്രത്തോടാണ് തങ്ങളുടെ എതിർപ്പെന്നാണ് കൃഷിവകുപ്പ് നൽകിയിരുന്ന വിശദീകരണം. എന്നാൽ ഭാരതാംബ സങ്കല്പത്തോടും നിലവിളക്കിനോടും സർക്കാരിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് രാജ്ഭവൻ ഉദ്യോഗസ്ഥന്റെ ലേഖനം നൽകുന്ന സൂചന.

Kumar Samyogee

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

5 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

5 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

7 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

8 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

9 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

9 hours ago