Categories: Kerala

കേരള സർക്കാരിന്റെ വിചിത്ര നിലപാട്; സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുമ്പോൾ സംസ്ഥാന വനിതാ സെൽ പൂട്ടിക്കെട്ടി

തിരുവനന്തപുരം; പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച സംസ്ഥാനത്തെ പോലീസ് വനിതാ സെല്‍ പ്രവർത്തനം നിർത്തി. ലഭിക്കുന്ന പരാതികള്‍ ജില്ലകളിലേക്ക് അയയ്ക്കുന്നതിനാല്‍ സംസ്ഥാന തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമില്ലെന്നു പറഞ്ഞാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. എന്നാല്‍, പോലീസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും വനിതാ സെല്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും നല്‍കിയിട്ടുള്ളതിനാല്‍ ദിവസേന നൂറുകണക്കിനു പരാതികളാണു ലഭിക്കുന്നത്. സെല്‍ പുനഃസംഘടിപ്പിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന ഔദ്യോഗിക വിശദീകരണം.

സംസ്ഥാന വനിതാ സെല്ലില്‍ മുന്‍കാലങ്ങളില്‍ ധാരാളം പരാതികള്‍ വന്നിരുന്നു. ലഭിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹരം കാണുകയും ചെയ്തിരുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. നിയമ സഹായത്തിനായി ദാരിദ്രവിഭാഗത്തിലെ പരാതിക്കാര്‍ക്ക് ഒരു ലീഗല്‍ എയിഡിന്റെ സഹായവും നല്‍കിയിരുന്നു. എല്ലാമാസവും കോളനി സന്ദര്‍ശനങ്ങള്‍ നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. നിയമസഭാ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 25 വർഷങ്ങൾക്കു മുമ്പ് രൂപീകരിച്ച വനിതാ സെല്ലിന്റെ പ്രവര്‍ത്തനമാണ് കീഴ്വഴക്കങ്ങളൊന്നും പാലിക്കാതെ പോലീസ് നിര്‍ത്തലാക്കുന്നത്. പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്നതിനാല്‍ സമയബന്ധിതമായി പരിഹാരം ലഭിക്കാത്ത സാഹചര്യമുണ്ട്. കോളനി സന്ദര്‍ശനങ്ങളും ഇപ്പോൾ നിലച്ചമട്ടാണ്. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പോലീസിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ് എന്നാണ് പുറത്ത് വരുന്ന സൂചനകൾ.നിലവിലെ സാഹചര്യത്തിൽ കേട്ടുകേള്‍വി ഇല്ലാത്തവിധം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരിക ഔന്നിത്യത്തെ ചോദ്യംചെയ്യുന്ന നിലയിലുള്ള അതിക്രമങ്ങള്‍ ദേശീയ തലത്തിലും ചര്‍ച്ചയായിരിക്കെയാണ്, കേരള സർക്കാരിന്റെ ഈ വിചിത്ര നിലപാട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

12 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

14 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

15 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

15 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

16 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

1 day ago