anupama-parameswaran
പട്ന: ബീഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ ഫലത്തിൽ മലയാളത്തിലെ യുവനടി അനുപമ പരമേശ്വരൻറെ ചിത്രം. സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസൽട്ടിലാണ് അനുപമയുടെ ചിത്രം ഉള്ളത് . അതേസമയം ഒരു വർഷം മുൻപു ഋഷികേശിനു പരീക്ഷാ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു.
അന്ന് തന്നെ ഋഷികേശ് അഡ്മിറ്റ് കാർഡിലെ ഫോട്ടോ മാറിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. പിന്നീട് പിഴവു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും അനുപമയുടെ ചിത്രമാണ് വന്നത്. പരീക്ഷാഫലത്തിലെ തമാശ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ ഇതേകുറിപ്പ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മുൻപും ഇതിന് സമാനമായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. അന്ന് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിനായിരുന്നു റാങ്ക് ഭാഗ്യം.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…