തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്നിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്‍റും നീളുന്ന വിഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.
സ്വത്ത് തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പരോക്ഷമായി എതിര്‍ സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ വിമര്‍ശിക്കുന്നത്. ‘ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വിഡിയോയില്‍ പറയുന്നു. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. “ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി” എന്നും ഒരു കഥാപാത്രം പറയുന്നു. തിങ്കളാഴ്ചയാണ് കെ സുധാകരന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…