NATIONAL NEWS

ഓഹരി വിപണികളിൽ കരടികൾ പിടിമുറുക്കുന്നു; മൂന്ന് ദിവസമായി വിപണിക്ക് നഷ്ടം രണ്ടായിരം പോയിന്റിലേറെ

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി വിപണികൾ. മൂന്നു ദിവസം കൊണ്ട് രണ്ടായിരത്തിലേറെ പോയിന്റാണ് നഷ്ടം വ്യാഴാഴ്ച 634 പോയന്റാണ് നഷ്ടമായത്. സെൻസെക്സ് 59,465ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 181 പോയന്റ് താഴ്ന്ന് 17,757 നിലവാരത്തിലുമെത്തി. കടപ്പത്രങ്ങൾ ആദായ വര്ധനവിലൂടെ കൂടുതൽ ആകര്ഷകമായതും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതും വിപണിയുടെ പ്രകടനത്തെ ദോഷകരമായി ബാധിച്ചു. ബഡ്‌ജറ്റിനു മുന്നോടിയായുള്ള ലാഭമെടുക്കൽ കൂടിയായപ്പോൾ സൂചികകൾ താഴേക്ക് പതിച്ചു. അസംസ്‌കൃത എണ്ണവില ബാരലിന് 88 ഡോളര്‍ കടന്ന് ഏഴുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഒരുമാസത്തിനിടെയാണ് എണ്ണവിലയില്‍ ഈ കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ കടപ്പത്രങ്ങളിലെ ആദായംകൂടുന്നതിനാല്‍ റിസ്‌ക് കൂടിയ ആസ്തികളില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റം പ്രകടമായിത്തുടങ്ങി.

അടുത്ത ദിവസങ്ങളിലും വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നേക്കാം. ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും ഈ സാഹചര്യത്തില്‍ ഉചിതം.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

1 hour ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

2 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

2 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

2 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

2 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

3 hours ago