Stray Dogs
ചെന്നൈ: മദ്രാസ് ഐ.ഐ.ടി വളപ്പില്‍ 45 തെരുവ് നായ്ക്കള്‍ ചത്ത സംഭവമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി. ബംഗളുരുവിലെ മൃഗസ്നേഹി സംഘടന പ്രവര്‍ത്തകനായ കെ.ബി. ഹരീഷ് ചെന്നൈ മൈലാപ്പൂര്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഐ.ഐ.ടി രജിസ്ട്രാര്‍ ഡോ. ജെയ്ന്പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
2020 ഒക്ടോബര്‍ മുതല്‍ കാമ്ബസില്‍ അലഞ്ഞുതിരിഞ്ഞ 186 ആരോഗ്യമുള്ള തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കാമ്ബസിലെ കൂട്ടിലും ചങ്ങലയിലും അടച്ചിട്ട നടപടിക്ക് രജിസ്ട്രാറും മാനേജ്മെന്‍റും ഉത്തരവാദികളാണെന്നാണ് പരാതി. ഭക്ഷണവും വെള്ളവും ലഭ്യമാക്കാതെ, ശരിയായ പരിചരണമില്ലാത്തതിനാലാണ് ഇതില്‍ 45 നായ്ക്കള്‍ ചത്തതെന്നും പ്രസ്തുത നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ആരോപണം മദ്രാസ് ഐ.ഐ.ടി അധികൃതര്‍ നിഷേധിച്ചു. തെരുവ് നായ്ക്കളെ പിടികൂടി മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, 45 നായ്ക്കള്‍ ചത്തത് മദ്രാസ് ഹൈകോടതിയില്‍ രജിസ്ട്രാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഹരീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…