Youth Files Complaint Against Anchalammoodu SI
കൊല്ലം: ചിതറയിൽ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം.പൊലീസിന് സി ഐ ടി യുവിനെ പേടിയാണോ എന്നും രാഷ്ട്രീയ ഇടപെടലുകള്കൊണ്ടാണ് പ്രതികളെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടതെന്നും വ്യാപാര സംഘടനകൾ വ്യക്തമാക്കി.സൂപ്പർ മാർക്കറ്റ് ഉടമ ഷാനിന് മർദ്ദനമേറ്റ വിഷയം വലിയ ചർച്ചയായതോടെയാണ് ഇന്നലെ വൈകിട്ട് അഞ്ച് സിഐടിയു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് പിടികൂടിയത്. പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഇത്ര വലിയ അതിക്രമം നടന്നിട്ടും, പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമയുടെ ആരോപണം.പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഷാൻ ആവശ്യപ്പെട്ടു.
അതേസമയം അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസിൽ 13 പ്രതികളുണ്ടെങ്കിലും ഷാനിനെ മർദ്ദിച്ചത് 8 പേർ മാത്രമാണെന്നും പൊലീസ് പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…