Student brutally beaten up during ragging, injured in back; Bail to accused senior students
തൃശൂർ:റാഗിങ്ങിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥി നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായി.ചിറ്റിലപ്പിളളി ഐഇഎസ് കോളേജിൽ ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ സഹൽ അസിനാണ് ഗുരുതര പരിക്കേറ്റത്. പരസഹായത്തോടെ ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലാണ് നിലവിൽ സഹൽ.
കഴിഞ്ഞ സെപ്റ്റംബർ 29ന് കോളേജ് കാമ്പസിൽ വെച്ചായിരുന്നു നാലാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ സഹലിനെ മർദ്ദിച്ചത്.സഹലിന്റെ സഹപാഠിയോട് ഷർട്ടിന്റെ ബട്ടൻ ഇടാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ സഹലിനെ വീണ്ടും വളഞ്ഞിട്ട് മർദ്ദിച്ചു. സംഭവത്തിന് പിന്നാലെ 10 പേരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കേസായതിനെ തുടർന്ന് മെക്കാനിക്കൽ വിദ്യാർത്ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് രാജ് എന്നിവരെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ ജാമ്യത്തിലാണ്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…