Kerala

കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം; മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി

കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. കണ്ണൂർ സിറ്റിയിലെ എംഎ ഫാത്തിമയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പിതൃസഹോദരൻ്റെ പരാതിയിൽ സിറ്റി പൊലീസ് കേസെടുത്തു. വൈദ്യ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് മരണകാരണമെന്ന് പരാതി ഉയർന്നുകഴിഞ്ഞു.

ഇന്നലെയാണ് 11 വയസ്സുകാരിയായ ഫാത്തിമ മരണമടയുന്നത്. പനി ബാധിച്ചിരുന്ന ഫാത്തിമ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിക്ക് വീണ്ടുകാർ മന്ത്രവാദ ചികിത്സയാണ് നൽകിയതെന്ന് പിതൃസഹോദരൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ പഴുപ്പ് രൂപപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

Meera Hari

Recent Posts

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

26 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

3 hours ago