Wednesday, May 22, 2024
spot_img

മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തു; യുവതിക്ക് ജയില്‍ശിക്ഷയും 10000 രൂപ പിഴയും

കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2015ലാണ് സംഭവം. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.

കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രവാദത്തിലൂടെ പരിഹാരം തേടിയാണ് ഷാഹിദ റഹ്മത്തിനെ സമീപിച്ചത്. 2015ലെ സിഐ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചാലില്‍ അശോകന്‍, പിപി മോഹനകൃഷ്ണന്‍, പി പ്രദീപന്‍, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇവര്‍ മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു.

Related Articles

Latest Articles