ഹൈദരാബാദ്: ഹൈദരാബാദിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥി മരിച്ചു. ലക്ടിക്പുൾ സ്വദേശിയാണ് ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ പിതാവിനെയും സഹോദരിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലംഗ കുടുംബം സുര്യപെട്ടിയിലേക്ക് പോയി മടങ്ങുന്നതിനിടെ പ്രദേശത്തെ ഹോട്ടലിൽ നിന്നും ബിരിയാണി പാഴ്‌സൽ വാങ്ങുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം ഇത് കഴിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ ഏറെ വൈകിയും ആരും എഴുന്നേൽക്കാത്തതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു. ഇത് കേട്ട് വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാവരും എഴുന്നേറ്റു. ഇതോടെ മുറിയിൽ കയറി പരിശോധിച്ചു. ഇതോടെയാണ് അവശനിലയിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽവെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ വിദ്യാർത്ഥിയുടെ പിതാവിനെയും, സഹോദരിയെയും ഐസിയുവിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിരിയാണിയുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…