ദില്ലി: ഭാരതീയ ജനത യുവ മോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിന്റെ കൂടുതൽ അന്വേഷണങ്ങൾ എൻഐഎ നടത്തുമെന്ന് അറിയിച്ചു. കേസിലെ പ്രധാന പ്രതികളായ അഞ്ച് പേരെ ആറു ദിവസത്തേയ്‌ക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
നഫൽ, സൈനുൾ അബിദ്, മുഹമ്മദ് സിയാദ്, അബ്ദുൾ റഷീദ്, റിയാസ് എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾക്കെതിരെ നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരം കേസെടുത്തിരുന്നു. പിന്നീട് കേസ് എൻഐഎയ്‌ക്ക് കൈമാറുകായായിരുന്നു. പ്രതികളിലൊരാളായ ഷിയാബ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നെട്ടാരുവിനെ കൂടാതെ മറ്റ് രണ്ട് പേരെയും കൊലപ്പെടുത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ അവർ സംഘം ചേർന്ന് നടക്കുന്നതിനാൽ അക്രമിക്കാൻ കഴിഞ്ഞില്ലെന്നും പ്രതികൾ വെളിപ്പെടുത്തി.
ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരയിൽ ചിക്കൻ സ്റ്റാൾ അടച്ച് മടങ്ങവേയാണ് നെട്ടാരു വെട്ടേറ്റ് മരിച്ചത്. ഓഗസ്റ്റ് 16-ന് പോലീസ് കസ്റ്റഡി അന്വേഷണങ്ങൾ പൂർത്തിയാക്കി. ശേഷം 23 വരെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ പ്രത്യേക കോടതിയെ അറിയിച്ചു.
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…