ശ്രീമന്‍ നാരായണൻ
തിരുവനന്തപുരം : സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുഗത നവതി പുരസ്കാരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ എം. വി. പിള്ള, ഡോ. ജി. ശങ്കര്‍, ഡോ. എം. ജി ശശിഭൂഷണ്‍, രജ്ഞിത് കാര്ത്തികേയന്, എന്‍. ബാലഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. ജനുവരി 22നു ആറന്മുളയില് നടക്കുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്കാരം സമ്മാനിക്കും. കേന്ദ്രമന്ത്രി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുമായ് യോജിച്ചു പോകുന്നവയാണെന്ന് സമിതി വിലയിരുത്തി. നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പ്രധാനമന്ത്രിയുടെ ‘മന് കീ ബാത്ത്’ പരിപാടിയിൽ പ്രശംസ ലഭിക്കുകയും ചെയ്തിട്ടുള്ള ശ്രീമന്‍ നാരായണന് എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയാണ്. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്കാന് ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രത്യേകമായ ശ്രദ്ധനേടിയിരുന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ പദ്ധതികളും, വിദ്യാലയങ്ങളിലും വീടുകളിലും ഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ 20,000 കാപ്പികളും ഗാന്ധിയുടെ ചിത്രങ്ങളുടെ 18,000 കോപ്പികളും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 75ാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 11,000 ദേശീയപതാകകളും, കോവിഡ് കാലത്ത് 1,00,000 തുണി മാസ്കുകളും സൗജന്യമായി വിതരണം ചെയ്തു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…