student-suicide-strike-in-school
ബംഗളൂരു: കാണാന്‍ ഭംഗിയില്ലെന്ന ഭര്‍ത്താവിന്റെ പരിഹാസത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ ഡിജെ ഹള്ളിയില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. 32 കാരിയായ അനീഷ ആണ് മരണപ്പെട്ടത്.
അനീഷയും ഭര്‍ത്താവ് നിസാമുദ്ദീനുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. നിരന്തരം തന്റെ രൂപത്തെ കുറിച്ച് അനീഷയെ നിസാമുദ്ദീന്‍ പരിഹസിക്കുമായിരുന്നു. മാത്രമല്ല തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷവും ഇതേ വിഷയമുന്നയിച്ച് പരിഹസിക്കാന്‍ ആരംഭിച്ചു.
ഇതേതുടർന്ന് മനംനൊന്ത് അനീഷ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ തീ ആളികത്തുന്നത് കണ്ട് അയല്‍വാസികള്‍ എത്തിയാണ് അനീഷയെ ബെംഗളുരുവിലുള്ള വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ അനീഷ ചൊവ്വാഴ്ച്ചയോടെ മരണപ്പെട്ടു. മകളുടെ മരണത്തിനു പിന്നാലെ നിസാമുദ്ദീനെതിരെ അനീഷയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത പൊലീസ് നിസാമുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡയില്‍ എടുത്തിരിക്കുകയാണ്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…