തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാല്‍ സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശം 2 ദിവസം കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് ശരാശരിയില്‍ നിന്നു 3 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്ട് താപനില ഇന്നലെ വീണ്ടും 40 ഡിഗ്രിക്കു മുകളിലായി. 40.2 ഡിഗ്രി. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ 2 പേര്‍ക്കു പൊള്ളലേറ്റു.
അതേസമയം കേരളത്തില്‍ വേനല്‍മഴയിലെ കുറവ് 65% ആയി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ ഇന്നലെ വരെ
ശരാശരി 59.5 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 20.8 മില്ലിമീറ്റര്‍ മാത്രം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ 90 ശതമാനത്തിനു മുകളില്‍ കുറഞ്ഞു.പത്തനംതിട്ട, വയനാട് ജില്ലകളിലാണു താരതമ്യേന വേനല്‍മഴ ലഭിച്ചത്.
സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 306 തദ്ദേശ സ്ഥാപനങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം കിയോസ്‌കുകളില്‍ എത്തിച്ച് വിതരണം തുടങ്ങി. 20 പഞ്ചായത്തുകള്‍ ജലവിതരണത്തിന് കലക്ടര്‍മാരുടെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. ജല അതോറിറ്റി, ജലസേചന വകുപ്പ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ കമ്മിറ്റി രൂപവല്‍ക്കരിക്കാനും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…