വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയായ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ഷിയ- സുന്നി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. 166 പേര്‍ക്ക് പരിക്കേറ്റു. അനൗദ്യോഗിക കണക്കുകൾ പറയുന്നത് ഇതിലുമേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് 400 ഷിയ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണെങ്കിലും ഇതിൽ സ്ഥിരീകരണമില്ല.
കുറം ജില്ലയിലെ ഖൈബര്‍ പഖ്തുന്‍ഖ്വ മേഖല അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയാണ്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ നിരന്തരം സംഘർഷമുണ്ടാകാറുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയരുമെന്ന് കുറം ഡെപ്യൂട്ടി കമ്മിഷണര്‍ ജാവേദുല്ല മെഷൂദ് പറഞ്ഞു. ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ താമസസ്ഥലം വിട്ടുപോവുകയാണ്.
സംഘര്‍ഷം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റ് ഷെല്ലുകളും ഉള്‍പ്പെടെയുള്ള മാരകമായ ആയുധങ്ങളാണ് ഇരുവിഭാഗം ഉപയോഗിക്കുന്നത്. പരസ്പരമുള്ള വെടിവയ്‌പ്പില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാന റോഡുകളിലെ ഗതാഗതം നിരോധിച്ചു. ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി വന്‍ സുരക്ഷാസേനയെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…