Categories: General

പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവും തിരശീലയിൽ വരച്ചുകാട്ടിയ അതുല്യ പ്രതിഭ! ഭരതൻ ഓർമയായിട്ട് ഇന്ന് 26 വർഷം, ശ്രദ്ധാഞ്‌ജലി അർപ്പിച്ച് ചലച്ചിത്ര ലോകം

മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഭരതൻ ജീവിതത്തോട്‌ പാക്കപ്പ്‌ പറഞ്ഞിട്ട് ഇന്ന് 26 വർഷം. സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകന്‍ തുടങ്ങി പലനിലകളില്‍ മികവുതെളിയിച്ച ഭരതന്റെ കാൽനൂറ്റാണ്ടുകാലത്തെ ചലച്ചിത്ര സപര്യയിൽ നിന്ന് 40 മികവുറ്റ ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവുമായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകള്‍.

തൃശ്ശൂർ വടക്കാഞ്ചേരി എങ്കക്കാട് 1946 നവംബർ പതിനാലിനാണ് ഭരതൻ ജനിച്ചത്. സ്‌കൂൾ ഓഫ് ഫൈൻ ആർട്ട്‌സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള രംഗപ്രവേശം. കൂടാതെ, ഭരതൻ്റെ ബന്ധുകൂടിയായ പി.എൻ മേനോൻ്റെ സിനിമകളിൽ കലാസംവിധായകനും സഹസംവിധായകനുമായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായി ഭരതൻ മാറിയത്. 1975ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ദേശീയപുരസ്‌കാരത്തിന് അർഹനായി. അതിനു ശേഷം സംവിധാനം ചെയ്ത ഗുരുവായൂർ കേശവൻ എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും തലയെടുപ്പുളള ഗുരുവായൂർ ദേവസ്വത്തിൻ്റെ കേശവൻ എന്ന ആനയേയും ഗുരുവായൂർ ക്ഷേത്രവും എല്ലാം ഉൾക്കൊള്ളിച്ച സിനിമയിലെ ഗാനങ്ങളും ഹിറ്റായി.

ആരവം, അണിയറ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ശേഷമാണ് പത്മരാജൻ്റെ തിരക്കഥയിലൂടെ ഭരതൻ കൂടുതൽ ശ്രദ്ധേയനാകുന്നത്. ഭരതൻ – പത്മരാജൻ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് പുതിയ ദൃശ്യാനുഭവമായിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്നതാണ് രതിനിർവ്വേദം, തകര എന്നീ സിനിമകൾ. ഭരതന്റെ ആദ്യകാല ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമാണ് തകര. അതേസമയം, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്ക് തിരശ്ശീല വീണ എൺപതുകളുടെ ആരംഭത്തിൽ ഭരതന്റെ ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന തുടങ്ങിയ സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പത്മരാജന് പുറമെ എം.ടി വാസുദേവന്‍ നായരോടൊത്തും ഭരതന്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1988ല്‍ പുറത്തിറങ്ങിയ വൈശാലിയാണ് അദ്ദേഹത്തിന്‍റെ മാസ്‌റ്റര്‍പീസായി കണക്കാക്കപ്പെടുന്നത്. താഴ്‌വാരം ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഹിറ്റ് ചിത്രം. കൂടാതെ, ശിവാജി ഗണേശനും കമല്‍ ഹാസനും ഒന്നിച്ചഭിനയിച്ച തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ തേവര്‍മകന്‍ ഭരതന്റെ ചിത്രങ്ങളില്‍ ഒന്നാണ്. പല ഭാഷകളിലും പുനര്‍നിര്‍മിക്കപ്പെട്ട തേവര്‍മകന്‍ നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

സംവിധായകന് പുറമെ ഒരു തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. കൂടാതെ അദ്ദേഹത്തിന്‍റെ തന്നെ ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഭരതന്‍ ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തു. ഭരതന്‍റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ് ‘കേളി’ എന്ന സിനിമയിലെ ‘താരം വാൽക്കണ്ണാടി നോക്കി’ എന്ന ഗാനം. കൈതപ്രത്തിന്‍റെ ഗാന രചനയില്‍ ഭരതന്‍റെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. കേളിയിലെ തന്നെ ‘ഓലേലം പാടി’ എന്ന ഗാനത്തിനും അദ്ദേഹം സംഗീതം ഒരുക്കി. ഈണം എന്ന സിനിമയിലെ ‘മാലേയ ലേപനം’, ‘അമ്പാടിക്കുട്ടാ’ എന്നീ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു. കാതോട് കാതോരം എന്ന സിനിമയ്‌ക്ക് വേണ്ടി പ്രശസ്‌ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.

പുരസ്‌കാര നേട്ടങ്ങളും ബഹുമതികളും : മികച്ച സംവിധായകന്‍ – മര്‍മരം, ഓര്‍മ്മയ്‌ക്കായ് (1982). മികച്ച ചിത്രം – മര്‍മരം (1982). മികച്ച ജനപ്രിയ ചിത്രം – ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം (1987). മികച്ച ജനപ്രിയ ചിത്രം – വെങ്കലം (1992). മികച്ച രണ്ടാമത്തെ ചിത്രം – ചാമരം (1980), ഓര്‍മ്മയ്‌ക്കായ് (1982). മികച്ച കലാസംവിധായകന്‍ – പ്രയാണം (1975), തകര (1979), ചാമരം (1980), ചാട്ട (1981), ഓര്‍മ്മയ്‌ക്കായ് (1982), ഇത്തിരി പൂവേ ചുവന്നപൂവേ (1987).

1998 ജൂലൈ 30ന് ഭരതൻ ലോകത്തോട് വിടപറഞ്ഞു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പ്രശസ്ത അഭിനേത്രി കെപിഎസി ലളിതയാണ് ഭാര്യ. അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥനും ശ്രീക്കുട്ടിയുമാണ് മക്കൾ. മലയാള സിനിമയുടെ അമരത്തു നിന്ന് ചമയങ്ങൾ എല്ലാം അഴിച്ചു വച്ച് കാലയവനികയുടെ അണിയറയിലേക്ക് മറഞ്ഞ അതുല്യപ്രതിഭയ്ക്ക് തത്വമയിയുടെ പ്രണാമം.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

13 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

13 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

13 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago