Kerala

സപ്ലൈകോ പ്രതിസന്ധി,കേന്ദ്ര സർക്കാരിന് നൽകാനുള്ളത് അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ മൂന്നംഗ സമിതി

തിരുവനന്തപുരം- കടുത്ത സാബ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ഉഴലുന്ന സപ്ലൈകോയെ കരകയറ്റാൻ മൂന്നംഗ സംഘത്തെ സർക്കാർ നിയോഗിച്ചു. സിവിൽ സപ്ലൈസ് സെക്രട്ടറി, സപ്ലൈകോ എം.ഡി, പ്ലാനിംഗ് ബോർഡ് അംഗം എന്നിവരടങ്ങുന്നതാണ് സമിതി.
15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഗുരുതര സാബ്ബത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോ അടച്ചു പൂട്ടലിൻറെ വക്കിലാണ്. 250 കോടിയെങ്കിലും ഉടൻ ലഭിക്കണമെന്ന് ഭക്ഷ്യ മന്ത്രി ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പണം ഇതുവരെ അനുവദിച്ചു നൽകിയില്ല. 700 കോടി രൂപയാണ് ഭക്ഷവസ്ഥുക്കൾ നൽകുന്ന കബനികൾക്ക് സപ്ലൈകോ നൽകാനുള്ളത്. സപ്ലൈകോയിലെ 13 ഇന സബ്സിഡി സാധനങ്ങൾക്ക് കഴിഞ്ഞ ഏഴ് വർഷമായി വില വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ, ഇത് നിർത്തലാക്കി സബ്സിഡി ഭക്ഷ്യ വസ്തുക്കൾക്ക് ഉടൻ വില വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ. ഇത് പ്രതിഷേധത്തിന് ഇടയാക്കും.
2018 മുതലുള്ള ഓഡിറ്റ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചാൽ അവിടെ നിന്നുള്ള വിഹിതം അനുവധിക്കാമെന്ന് കേന്ദ്ര ഭക് ഷ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിമുഖത കാട്ടുന്നതാണ് കേന്ദ്ര വിഹിതം ലഭിക്കാൻ തടസമാകുന്നത്.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

13 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

13 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

14 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

14 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

15 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

2 days ago