India

ഇതാണ് യഥാർത്ഥ പാക് പ്രണയം ! കോൺ​ഗ്രസിന്റെ പാകിസ്ഥാൻ പ്രേമം ഒരിക്കലും അവസാനിക്കില്ല ; മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ദില്ലി : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കോൺ​ഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ പുറത്ത് വരുന്നത്. കോൺ​ഗ്രസിന്റെ പാക് പ്രേമം ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി വിമർശിച്ചു. പാകിസ്ഥാനെ ബഹുമാനിക്കണമെന്നും ഇല്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്നുമായിരുന്നു മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവന.

സ്വന്തം രാജ്യത്തെ ആക്രമിക്കാൻ ഭീകരരെ അയക്കുന്നവരെ ബഹുമാനിക്കാനാണ് അയ്യർ പറയുന്നത്. കോൺ​ഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ‘കോൺഗ്രസ് കാ ഹാത്ത്’ ‘പാകിസ്ഥാൻ കെ സാത്ത്’ ആണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പുനെവാല എക്‌സിൽ കുറിച്ചു. രാജ്യവിരുദ്ധ പ്രസ്താവയിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. പാകിസ്ഥാൻ തീവ്രവാദികളുടെ ഭാഷയിലാണ് കോൺ​ഗ്രസ് നേതാക്കൾ സംസാരിക്കുന്നത്. കോൺ​ഗ്രസിന്റെ കാപട്യം ഇതിലൂടെ പുറത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തിയിട്ടുണ്ട്. ഇതാണ് യഥാർത്ഥ പാക് പ്രണയം. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയം പാകിസ്ഥാനിലാണെന്നും അയൽരാജ്യത്തെ എങ്ങനെ നേരിടണമെന്ന് ഇന്ത്യയ്‌ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

anaswara baburaj

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

1 hour ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

2 hours ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

2 hours ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

2 hours ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

3 hours ago