തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കില്‍, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…
കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…
ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും…
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര തെരഞ്ഞെടുപ്പ്…
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…
മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…