ദില്ലി: മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരുടെ ഒരു വർഷത്തെ സസ്‌പെൻഷൻ (Supreme Court) സുപ്രീം കോടതി റദ്ദാക്കി. പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയെന്നാരോപിച്ച് എംഎൽഎമാരെ 2021 ജൂലൈ 5 മുതൽ ഒരു വർഷത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സമ്മേളന കാലയളവിൽ മാത്രമേ സസ്‌പെൻഷൻ പാടുള്ളൂവെന്ന് കോടതി പറഞ്ഞു. നടപടി ഭരണഘടന വിരുദ്ധവും, നിയമ വിരുദ്ധവുമാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
നിയമസഭയുടെ അധികാരത്തിന് അതീതമാണ് സാമാജികരെ മാറ്റിക്കൊണ്ടുള്ള നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മഹാരാഷ്‌ട്രയിലെ 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടിയുണ്ടായത്. നിയമസഭ സ്പീക്കർ ഭാസ്‌കർ ജാദവിന്റേതായിരുന്നു നടപടി.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…