uddhav-thackeray-renames-aurangabad-to-sambhaji-nagar-osmanabad-to-dharashi
മുംബൈ: മഹാരാഷ്ട്രയിൽ ഭരണം നഷ്ടത്തിലായ ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടി. വിമത എംഎൽഎമാർക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഉദ്ധവ് താക്കറെ പക്ഷം വീണ്ടും വിഷമത്തിലായത്. മഹാരാഷ്‌ട്രയിൽ പുതിയ സർക്കാരിന് നാളെ നിയമസഭ ചേരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ഉദ്ധവ് താക്കറെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച കോടതി ഹർജിയിൽ വാദം ഈ മാസം 11 ന് കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ പുതിയ സർക്കാരിന്റെ ആദ്യ നിയമസഭ നാളെ സമ്മേളിക്കും. ഇത് തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. 16 എംഎൽഎമാരെ കോടതി അയോഗ്യരാക്കിയാൽ സഭയിൽ ബിജെപിയുടെ ഭൂരിപക്ഷത്തിന് ഇടിവുണ്ടാകും. ഇത് മാത്രമല്ല ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാകും. രാവിലെയോടെയാണ് ഉദ്ധവ് താക്കറെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…