Featured

പൂരി ജഗന്നാഥക്ഷേത്രക്കേസ്‌ ; മതസ്ഥാപനങ്ങളിൽ സർക്കാർ എന്തിന് ഇടപെടണമെന്ന് സുപ്രീംകോടതി; നിരീക്ഷണം ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ പരാമർശിച്ചപ്പോൾ

മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സർക്കാർ ഉദ്യോഗസ്ഥർ ഇടപെടുന്നതു എന്തിനാണെന്ന് സുപ്രീംകോടതി. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.

മതനിരപേക്ഷരാജ്യത്ത് ക്ഷേത്രഭരണത്തിൽ സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പരാമർശിച്ചപ്പോൾ സുപ്രീംകോടതിയും അത് ശരിവെച്ചു. ശബരിമല ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിയമിക്കുന്നത് സർക്കാരാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. സർക്കാർ നിയമിക്കുന്ന ബോർഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങൾ ഭരിക്കുന്നത്. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്നും അറ്റോർണി ചോദിച്ചു. അറ്റോർണിയുടെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽനിന്ന് വിഗ്രഹങ്ങൾ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ബെഞ്ച് പറഞ്ഞു. പുരി ക്ഷേത്രം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി രഞ്ജിത് കുമാർ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ പലവിധത്തിലും പ്രയാസം നേരിടുന്നതായി ബെഞ്ച് പറഞ്ഞു. പാവപ്പെട്ടവരും നിരക്ഷരരുമാണ് പലപ്പോഴും പീഡിപ്പിക്കപ്പെടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

5 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

8 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

10 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

10 hours ago