Celebrity

ജനപ്രിയ നേതാവിന്റെ പേരിന്റെ സ്പെല്ലിങ്ങിൽ മാറ്റം; ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്ത് പ്രിയ താരം

കൊച്ചി: മലയാള സിനിമ താരവും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി തന്റെ പേരില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തി. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്താണ് നടന്‍ തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്. .

Suresh Gopi എന്ന പേരിന് പകരം Suressh Gopi എന്നാക്കിയാണ് താരം തന്റെ ഔദ്യോഗിക പേജുകളില്‍ മാറ്റം വരുത്തിയരിക്കുന്നത്. പേരില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് (S) എന്ന അക്ഷരമാണ് സുരേഷ് ഗോപി തന്റെ പേരിനൊപ്പം കൂട്ടിചേര്‍ത്തിരിക്കുന്നത്.

സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ മറ്റ് ചില പ്രമുഖരും സമാനമായി പേരുകളില്‍ മാറ്റം വരുത്തിട്ടുണ്ട്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം ഇവര്‍ തങ്ങളുടെ പേരുകളില്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധമാണ് ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത്. നടന്‍ ദിലീപ്, സംവിധായകന്‍ ജോഷി, നടിമാരായ ലെന, റായി ലക്ഷ്മി, റോമ തുടങ്ങിയവര്‍ ഇത്തരത്തില്‍ തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിട്ടുണ്ട്.

ദിലീപ് ഇംഗ്ലീഷില്‍ തന്റെ പേരിനൊപ്പം I എന്ന ഒരു അക്ഷരം അധികമായി ചേര്‍ത്തിരുന്നു. ഏറ്റവും അവസാനമായി ദിലീപിന്റേതായ ഒടിടി റിലീസ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ താരത്തിന്റെ പേര് Dilieep എന്നായിരുന്നു നല്‍കിയിരുന്നുത്. സംവിധായകന്‍ ജോഷി തന്റെ പേരിനൊപ്പം Y എന്ന് ഇംഗ്ലീഷ് അക്ഷരം ചേര്‍ത്ത് Joshiy എന്നാക്കി മാറ്റുകയായിരുന്നു.

നടി ലെന തന്റെ LENA എന്ന പേരില്‍ നിന്നും LENAA എന്നാക്കി. റോമ തന്റെ പേര് ROMAയ്ക്കൊപ്പം അവസാനം H ചേത്ത് ROMAH എന്നാക്കി മാറ്റി. നേരത്തെ ലക്ഷ്മി റായി എന്ന പേരായിരുന്നു നടി റായി ലക്ഷ്മിക്ക്. അത് ഇതുപോലെ ന്യൂമറോളജി പ്രകാരം റായി ലക്ഷ്മി എന്ന് തിരുത്തുകയായിരുന്നു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

2 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

2 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

3 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

3 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

4 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

4 hours ago