Kerala

ബിജെപിയുടെ പടയോട്ടം: രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനം

കൽപറ്റ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രതികരണവുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി. യുപിയിൽ യോഗി ആദിത്യഥിന്റെ തുടര്‍ വിജയം മുമ്പേ സുരേഷ്‌ഗോപി പ്രവചിച്ചിരുന്നു.

കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘യുപി ഇലക്ഷനൊക്കെ നിങ്ങള്‍ നാളെ അറിയുമല്ലോ, അന്നേരം ഇങ്ങോട്ട് വാ ലഡ്ഡുവുമായി വാ’ ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ഇന്നലെ തന്നെ ഈ ഡയലോഗ് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമായതോടെ, വീണ്ടും ഈ വീഡിയോ തരംഗമാവുകയാണ്. മാത്രമല്ല ഇന്ത്യന്‍ ജനത വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന മഹാവിളംബരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് ഫലം അറിഞ്ഞ ശേഷം അദ്ദേഹം പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. താൻ ബിജെപിയെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നെന്നും, നാല് സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പിക്കുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു സംസ്ഥാനം ഭാവിയില്‍ ഉറപ്പാകുന്നതിന്റെ ലക്ഷണമാണെന്നും, കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കി പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടെന്നും അസുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അതേസമയം തന്നെ യോഗിയുടെ വിജയം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ, ബത്തേരി ടൗണില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

B4 Admin

Recent Posts

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

29 minutes ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

1 hour ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago