കാലടി പാലത്തിൽ പരിശോധന നടത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപി
കൊച്ചി:കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ എംസി റോഡിൽ കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാല്‍ വലിയ ഗതാഗതകുരുക്കാണ് പാലത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഇതോടെ സുരേഷ് ഗോപി വാഹനത്തില്‍നിന്നിറങ്ങി പാലത്തിൽ പരിശോധന നടത്തി. പിന്നാലെ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി അറിയിക്കുകയും ചെയ്തു. നിരവധി നാട്ടുകാരാണ് കേന്ദ്രമന്ത്രിയോട് പരാതി പറയാനെത്തിയത്.
എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്. 20 മിനിറ്റ് വേണ്ട യാത്ര ഒരു മണിക്കൂറോളമെടുത്ത് പൂര്‍ത്തിയാക്കേണ്ട സ്ഥിതിയാണ് ഇവിടെ നിലവിലുള്ളതെന്നാണ് നാട്ടുകാരുടെ പരാതി
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…