Kerala

തൃശ്ശൂരിൽ കെ മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്നും ഇനിയും നിരവധി പേർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂരിൽ മുരളീധരൻ തോൽക്കുമെന്ന് തീർച്ചയാണ്. സ്ത്രീ വോട്ടർമാർക്കാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്നും ഇനിയും നിരവധി പേർ ബിജെപിയിലെത്തുമെന്നും പത്മജ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിയിലേക്ക് വലിയ തോതിൽ ഒഴുക്കുണ്ടാകും. മുരളീധരന്റെ കൂടെ ഇപ്പോഴുള്ളത് തന്നെ തോൽപ്പിച്ചവരാണ്. മുരളീധരൻ ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലെന്നും അവർ വ്യക്തമാക്കി.

പ്രതാപൻ മുരളീധരന് വേണ്ടി ഒഴിഞ്ഞു കൊടുത്തതല്ല. ഒരു കൊല്ലമായി നിയമസഭ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രതാപൻ. അതിനാൽ തന്നെ മുരളീധരനെ അവിടെ നിർത്തിയത് തോൽവി മുന്നിൽ കണ്ടു തന്നെയാണ്. ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുന്നതിനെ കുറിച്ചും അവർ വ്യക്തമാക്കി. കേരളത്തിൽ ലൗ ജിഹാദുണ്ട്. അതുകൊണ്ടുതന്നെ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് ഇതിനെ കുറിച്ച് സന്ദേശം നൽകേണ്ടത് അനിവാര്യമാണ്. ലൗ ജിഹാദിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും പത്മജ പറഞ്ഞു.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

28 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

58 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

1 hour ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago