മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാള്‍. ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന സുരേഷ് ഗോപി പിന്നീട് മികച്ച കഥാപാത്രത്തിലൂടെയും കോരിത്തരിപ്പിക്കുന്ന അഭിനയത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്തു. ഇപ്പോള്‍ തന്റെ 64ാം വയസ്സില്‍ 254-മത് ചിത്രത്തിന്റെ തിരക്കിലാണ് താരം.
മലയാള സിനിമ ലോകത്ത് നിന്നും പുറത്തു നിന്നും നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പ്രിയ സുരേഷ് ഗോപിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശം അറിയിച്ചിരുന്നു. ഒപ്പം പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി എന്നിവരും സുരേഷ് ഗോപിക്ക് പിറന്നാള്‍ സ്നേഹം നല്കി.
‘പാപ്പന്’ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത സുരേഷ് ഗോപി ചിത്രം. ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ജൂണ്‍ 30നാണ് ‘പാപ്പന്’ റിലീസ് ചെയ്യുക. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…