Kerala

യു ഡി എഫ്, എല്‍ ഡി എഫ് എം പി മാര്‍ക്ക് ഈ മനുഷ്യനില്‍നിന്നും മാതൃകയാക്കാനൊരുപാട് കാര്യങ്ങളുണ്ട്; തൃശൂര്‍ മേയര്‍ അത് മനസിലാക്കിയെന്ന് സുരേന്ദ്രന്‍

നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭയിലെ കാലാവധി കഴിഞ്ഞ കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. രാജ്യസഭാംഗമായി കഴിഞ്ഞ ആറു വര്‍ഷം കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സുരേഷ് ഗോപിയില്‍ നിന്നും കേരളത്തിലെ മറ്റ് മുന്നണിയിലെ എം പിമാര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ടെന്നും, തൃശൂര്‍ മേയര്‍ അത് കൃത്യമായി മനസിലാക്കിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:

തികഞ്ഞ കക്ഷിരാഷ്ട്രീയ പശ്ചാത്തലമില്ലാതിരുന്നിട്ടും കഴിഞ്ഞ ആറുവർഷം രാജ്യസഭാംഗമെന്നനിലയിൽ മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ചവെച്ചത്. പാവങ്ങളോടുള്ള സഹാനുഭൂതി, വികസനത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്,പദ്ധതികൾ തെരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷ്മത… യു. ഡി. എഫ്, എൽ. ഡി. എഫ് എം. പി മാർക്കെല്ലാം ഇനിയും മാതൃകയാക്കാനൊരുപാട് കാര്യങ്ങളുണ്ട് ഈ മനുഷ്യനിൽനിന്നും. തൃശ്ശൂർ മേയർ അത് കൃത്യമായി മനസ്സിലാക്കി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് കേരളം കേട്ടതാണ്. കാലാവധി പൂർത്തിയാക്കുന്ന പ്രിയ സഹോദരൻ ശ്രീ. സുരേഷ്ഗോപിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ദീർഘകാലം ജനങ്ങളെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കാനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു…

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

15 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

15 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

15 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago