Sunday, April 28, 2024
spot_img

‘യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചു’; ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്തത്? കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്തെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തർക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിൽ യുഡിഎഫ് എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ലെന്നും എൽഡിഎഫ് സർക്കാർ ശബരിമല വിശ്വാസത്തെ ധ്വംസനം ചെയ്‍തുവെന്നും കുമ്മനം ആരോപിച്ചു. ശബരിമലക്ക് വേണ്ടി യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. ഒരാള്‍ പോലും സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി. നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles