In Thiruvananthapuram, Seva Bharati was organized at Thiruvananthapuram Medical College; Suresh Gopi officiated the inauguration
കോവിഡ് മഹാമാരിക്ക് ശേഷം പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കുകയാണ് മലയാളികൾ. മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രിയ താരം സുരേഷ്‌ഗോപി . “ഒരുപാട് സ്നേഹവുമായി ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ” എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം, മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ്‌ഗോപിയ്ക്ക് ഓണക്കോടി സമ്മാനിച്ച് മിമിക്രി കലാകാരന്മാര്‍. മാറ്റിനി അവതരിപ്പിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മാറ്റിനി- മാ മഹോത്സവ വേദിയില്‍ വെച്ചാണ് അദ്ദേഹം കലാകാരന്മാരില്‍ നിന്ന് സ്‌നേഹ സമ്മാനമായി നല്‍കിയ ഓണക്കോടി ഏറ്റുവാങ്ങിയത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി എന്‍.എം ബാദുഷയാണ് ഈ സന്തോഷം പങ്കുവെച്ച് ചിത്രങ്ങളും ആരാധകര്‍ക്കായി പുറത്ത് വിട്ടത്.
തന്റെ പ്രിയ സഹോദരങ്ങളും സുഹൃത്തുക്കളും നല്‍കിയ സ്‌നേഹസമ്മാനം സുരേഷ് ഗോപി ഏറ്റുവാങ്ങി.. എന്‍. എം ബാദുഷ പങ്കുവെച്ച പോസ്റ്റിന് അടിയില്‍ നിരവധി ആരാധകരാണ് സുരേഷ് ഗോപിയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഇവരോടൊപ്പം അദ്ദേഹം ഓണസദ്യയും കഴിച്ചു, തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം മിമിക്രി കലാകാരന്മാരേയും ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച മനസ്സാണ് സുരേഷ് ഗോപിയുടേത്. തനിക്ക് വരുന്ന ഓരോ സിനിമകളുടേയും അഡ്വാന്‍സില്‍ നിന്ന് ഒരു വലിയ തുക അദ്ദേഹം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് വേണ്ടി മാറ്റി വെയ്ക്കാറുണ്ട്.
പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്ക് അദ്ദേഹം വരുന്ന എല്ലാ സിനിമകളുടെ കാര്യത്തിലും പാലിക്കുന്നുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറുന്നത്. കഴിഞ്ഞ തവണ നാദിര്‍ഷക്കാണ് സുരേഷ് ഗോപി ചെക്ക് കൈമാറിയിരുന്നത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ഗോപി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…