Categories: General

‘ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ ഉന്നത പോലീസുദ്യോഗസ്ഥര്‍ മോന്‍സന്റെ വീടു സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തി’: ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മോന്‍സണ്‍ കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവാസി വനിത അനിത പുല്ലയിലിന്റെ ക്ഷണപ്രകാരം മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് ഏബ്രഹാമും പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കോടതിക്ക് നല്‍കിയ മൂന്ന് കത്തില്‍ ഒന്ന് നോട് ഫയല്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മോന്‍സന്റെ വീട്ടില്‍ പുരാവസ്തുക്കള്‍ കാണാനാണ് ബെഹ്‌റയെ ക്ഷണിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പ്രവാസി മലയാളി അനിത പുല്ലയില്‍ ക്ഷണിച്ച പ്രകാരമാണ് ബെഹ്‌റ പോയത്. എഡിജിപി മനോജ് എബ്രഹാമിനേയും അനിത പുല്ലയിലാണ് ക്ഷണിച്ചത്. ബെഹ്‌റയുടെയും അനിതയുടെയും മൊഴികളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

admin

Recent Posts

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

52 mins ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

1 hour ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

1 hour ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

2 hours ago