gajani
തെന്നിന്ത്യൻ സിനിമ ആസ്വാദകർ ഒന്നടങ്കം സ്വീകരിച്ച തമിഴ് ചിത്രമാണ് സൂര്യ നായകനായി എത്തിയ ഗജനി. സൂര്യയുടെ കരിയറില്‍ വന്‍ വഴിത്തിരിവിന് കാരണമായ ചിത്രം കൂടിയായിരുന്നു ഗജനി. അസിന്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. അതും വന്‍ വിജയമായിരുന്നു.
ഇപ്പോഴിതാ ഗജനി ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എ ആര്‍ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം.
ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇത് മൂന്നാം തവണയാണ് സൂര്യ – മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്. ‘ഏഴാം അറിവ്’ എന്ന ചിത്രവും മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ഈ ചിത്രവും വലിയ വിജയമാണ് സമ്മാനിച്ചത്. എന്ത് തന്നെ ആയാലും ഈ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2005-ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രമായിരുന്നു ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തില്‍ അസിനും നയന്‍താരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ നയന്‍താര സിനിമയുടെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായി എത്തിയത്.
എന്നാൽ, കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഒടുവില്‍ അഭിനയിച്ചത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും സൂര്യ അര്‍ഹനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ആണ് സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യക്ക് ലഭിച്ചത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…