ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് സുശീല്‍ കുമാര്‍ മോദി വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായിരുന്ന രാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിഞ്ഞ ബിഹാറിലെ രാജ്യസഭ സീറ്റിലേയ്ക്കാണ് സുശീല്‍ മോദി തിരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പാസ്വാന്‍ കൈകാര്യം ചെയ്ത വകുപ്പ് തന്നെയായിരിക്കും സുശീല്‍ കുമാറിന് ലഭിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ആദ്യ പരിഗണന ഇദേഹത്തിനായിരിക്കും നല്‍കുക.
ബിഹാര്‍ നിയമസഭ, ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്‌സഭ, രാജ്യസഭ എന്നിങ്ങനെ നാലു സഭകളിലും അംഗമാകുകയെന്ന അപൂര്‍വ നേട്ടവും സുശീല്‍ മോദിക്കു ഇന്നലത്തെ വിജയത്തോടെ ലഭിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ജെസി ജോര്‍ജിനെയാണ് സുശീല്‍ വിവാഹം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…