സുഷമ സ്വരാജ് എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ നേതാവ് അന്ന് ഹരിയാന സംസ്ഥാനത്തിന്റെ ബിജെപി അധ്യക്ഷ ആണ്. കൂടാതെ ആ സംസ്ഥാനത്തെ മന്ത്രിസഭയിൽ എണ്ണം പറഞ്ഞ ഒരു മന്ത്രിയും ആണ്… 25 വയസ്സിൽ ആ സത്യപ്രതിജ്ഞ ചെയ്യാൻ ഉണ്ടായ ആർജ്ജവം നേടി കൊടുത്തത് “എന്റെ കുടുംബ പാർട്ടി” ആയത് കൊണ്ടു എന്ന അധികാരം അല്ല… മറിച്ചു സംഘാടക പാടവം കൊണ്ടും നേതൃത്വ ഗുണം കൊണ്ടു ദേശീയതയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർക്കുണ്ടായിരുന്ന അസാമാന്യ കഴിവുകൾ കൊണ്ടാണ്..
സുഷമയുടെ അമ്മയോ കുടുംബമോ കോണ്ഗ്രസ്സിന്റെ പോലെ ഒരു കുടുംബ ബിസിനസ്സ് ആയി ഭരണവും രാഷ്ടീയവും കൊണ്ടു നടന്നവരല്ല… സുഷമ സ്വരാജ് 70 കളിൽ തന്നെ വിദ്യാർത്ഥി സംഘടന ആയ ABVP യുടെ മിന്നും താരം ആയിരുന്നു… പ്രസംഗവേദികളിൽ അഗ്നി പടർത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ. സംസാരിക്കുന്ന വേദികളിൽ ജന മനസ്സുകളെ ചിന്തിപ്പിക്കുന്ന സ്വാധീനിക്കുന്ന കാച്ചി കുറുക്കിയ പ്രസംഗങ്ങൾ അവരുടെ മുഖമുദ്ര ആയിരുന്നു. 25 വയസ്സിൽ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന സ്ഥാനങ്ങൾ വക്കീൽ പരീക്ഷ പാസ്സായ ഒരു കൊച്ചു യുവതിയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവരുടെ കുടുംബ മഹിമയും അച്ഛന്റെ പേരിന്റെ പ്രസക്തിയും അല്ല ബിജെപി നോക്കിയത് എന്നു സാരം…
പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദേശ കാര്യ മന്ത്രി ആയി ലോകം തന്നെ പുകഴ്ത്തിയ ഉയരങ്ങളിലേക്ക് പറന്നപ്പോഴും ഒരു പഴയ ABVP കാര്യകർത്താവിന്റെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ഉള്ള ആ തീപ്പൊരി ആളി കത്തുക അല്ലാതെ മരണം വരെ ഒട്ടും ഒളി മങ്ങി കണ്ടിട്ടില്ല… വിശ്വസിച്ച ആശയത്തിന് വേണ്ടി യൗവനവും കൗമാരവും എല്ലാം ദാനം ചെയ്ത തന്റെ മാർഗ്ഗദർശികളെ പോലെ അവസാന നിമിഷം വരെ നാടിനു വേണ്ടി നൽകി ആണ് അമ്മ യാത്രയായത്…
സുഷമ സ്വരാജ് എന്ന കരുത്തയായ ഈ നേതാവിനെ പറ്റി പറയാൻ വിശേഷണങ്ങൾ ഏറെയാണ്. ഒന്നാം മോദിസര്‍ക്കാരിലെ ‘വിദേശ കാര്യമന്ത്രി” എന്ന നിലയിൽ തിളങ്ങിയ രാഷ്ട്ര തന്ത്രജ്ഞയെയാണ് സുഷമജീയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. പ്രവാസികള്‍ക്ക് വേണ്ടിയുളള സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യയുടെ വിദേശ കാര്യമന്ത്രി കസേരയിൽ എത്തുന്ന വനിതയാണ് സുഷമ സ്വരാജ്. 10 വര്‍ഷം ലോക്‌സഭാംഗമായിരുന്നു. ദില്ലിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമ സ്വരാജായിരുന്നു. ഹരിയാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡും സുഷമജീയ്ക്ക് സ്വന്തമാണ്. 1977ലാണ് ആദ്യമായി സുഷമാ സ്വരാജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ദേവിലാല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി പദവിയേല്‍ക്കുമ്പോള്‍ സുഷമ സ്വരാജിന് പ്രായം വെറും 25 വയസ്സായിരുന്നു. അന്ന് തന്നെ മികച്ച മന്ത്രിയായും നേതാവായും പേരെടുത്തു. വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ പരിഷത്തിലൂടെ 1970ലാണ് സുഷമ സ്വരാജ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സുഷമാ സ്വരാജ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് വിടവാങ്ങുന്നത്. നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം. പ്രവാസികൾക്ക് മാത്രമല്ല സാധാരണക്കാരുടെയും അമ്മ കൂടി ആയിരുന്നു സുഷമ സ്വരാജ്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…