India

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും; യങ് ഇന്ത്യന്‍ കമ്പനിയിലേക്ക് ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

യങ് ഇന്ത്യന്‍ കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. യങ് ഇന്ത്യന്‍ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി പദ്ധതിയിടുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ മറ്റ് ചില ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍ എന്ന കമ്പനിക്ക് പണം കൈമാറ്റം ചെയ്തുവെന്നതിന്റെ രേഖകള്‍ ലഭിച്ചു എന്നാണ് ഇഡി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷെല്‍ കമ്പനികളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. നിശ്ചിത ശതമാനം കമ്മീഷന്‍ വാങ്ങിയ ശേഷം അക്കൗണ്ട് ബുക്കില്‍ ഇടപാടിനെ സംബന്ധിച്ച രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചതാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്.

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

4 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

4 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

4 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

5 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

5 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

5 hours ago