Kerala

കോഴിക്കോട് ഭീകരാക്രമണക്കേസിൽ പ്രതി പിടിയിൽ ! ചുരുളഴിക്കേണ്ടത് ഒട്ടനവധി ദുരൂഹതകൾക്ക്

ദില്ലി : കോഴിക്കോട് ഭീകരാക്രമണക്കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫി ദില്ലി ഷഹീൻബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ നോയ്ഡയിൽ പിതാവിനോടൊപ്പം തടി ഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കിവിൽക്കുന്ന ജോലിയിലായിരുന്നു ഇയാൾക്ക്. ഇനി അറിയാനുള്ളത് എന്തിനാണ് ഇയാൾ ട്രെയിനിലെ ആക്രമണത്തിന് മുതിർന്നത് എന്നതാണ് . നോയിഡയിൽ ജോലിചെയ്തിരുന്ന ഇയാൾ എന്തിന് കേരളത്തിൽ എത്തിയെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരേണ്ടിയിരിക്കുന്നു.

ഇന്നലെ പ്രതിയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് പിതാവ് ഫക്രുദ്ദീൻ സെയ്ഫി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കാണാതാകുന്നതിനു മുൻപ് ഇയാളുമായി ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ദില്ലി പൊലീസ് ഷഹീൻ ബാഗിലെ വസതിയിൽ എത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി നോയിഡ സ്വദേശിയെന്ന വിവരം പൊലീസ് പങ്കുവെച്ചത്. ട്രാക്കിൽ നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല എങ്കിലും ഫോണിന്റെ IMEA കോഡ് പരിശോധിച്ചതിൽ നിന്നാണ് ഉടമസ്ഥൻ നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്.

അതേസമയം മഹാരാഷ്ട്ര എടിഎസ് പിടികൂടിയ സെയ്ഫിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. രത്നഗിരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്ക് ട്രെയിനിൽ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ് വെളിപ്പെടുത്തിയിരുന്നു. പൊലീസ് പുറത്ത് വിട്ട ചിത്രത്തിൽ പ്രതി സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.

B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

2 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

2 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

4 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

4 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

5 hours ago