India

അവിഹിതമുണ്ടെന്ന് സംശയം! ഭാര്യയേയും മൂന്ന് വയസുള്ള മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്, കൊലക്ക് ശേഷം യുവതിയുടെ തല മാത്രമെടുത്ത് മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിച്ചു: ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയി യുവാവ്

പറ്റ്ന: ഭാര്യയേയും മൂന്ന് വയസുള്ള മകളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗൃഹനാഥൻ മുഹമ്മദ് ജിബ്രില്‍ ആലത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബിഹാറിലെ മധേപുര ജില്ലയില്‍ ശ്രീനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പൊഖാരിയ തോല ഗ്രാമവാസിയാണ് കൊലപാതകം നടത്തിയ മുഹമ്മദ് ജിബ്രില്‍. 30-കാരിയായ ഭാര്യ മുര്‍ഷിദ ഖാത്തൂണിനെയും മകള്‍ ജിയ പര്‍വീണിനെയുമാണ് മുഹമ്മദ് ജിബ്രില്‍ കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് 5 വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല മാത്രമെടുത്ത് മുര്‍ഷിദയുടെ മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിച്ചത്. മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരു ഓവുചാലില്‍ തല ഉപേക്ഷിച്ചു. കൂടെ ഒരു കുറിപ്പും വെച്ചിരുന്നു.

‘ഇതാ, ഇതെടുത്ത് വെച്ചോളൂ, നിങ്ങളുടെ മകളെ നിങ്ങളുടെ കൂടെ തന്നെ നിര്‍ത്തിക്കോളൂ’ എന്നെഴുതിയ കുറിപ്പായിരുന്നു ഭാര്യയുടെ അറുത്തെടുത്ത തലയ്ക്കൊപ്പം പ്രതി വെച്ചിരുന്നത്.

കൊലപാതകത്തിന് ശേഷം പ്രതി സ്വയം ഒരു വീഡിയോ ചിത്രീകരിക്കുകയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയും ചെയ്തു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്താലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവില്‍ പ്രതിയുടെ മാതാപിതാക്കള്‍ അറസ്റ്റിലാണ്.

B4 Admin

Recent Posts

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

57 minutes ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

1 hour ago

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

8 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

9 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

9 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

10 hours ago