Sunday, May 19, 2024
spot_img

പ്രധാനമന്ത്രിക്കായി ബീഹാറിലും ക്ഷേത്ര പ്രതിഷ്ഠ: വികസനം എത്തിച്ച മോദി ഈശ്വരൻ തന്നെയെന്ന് ഗ്രാമവാസികൾ

അനന്ത്‌പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച്‌ ഗ്രാമവാസികള്‍. ബിഹാറിലെ അനന്ത്പൂരിലാണ് സംഭവം.500 ലേറെ വരുന്ന ഗ്രാമവാസികളാണ് പ്രധാനമന്ത്രി തങ്ങളുടെ ഈശ്വരാണെന്ന മാണെന്ന് സങ്കല്‍പ്പിച്ച് മോദിയുടെ ശില്‍പ്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചത്. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ് ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിഷ്‌ഠയ്ക്ക് ഒപ്പമാണ് മോദിയുടെ രൂപവും സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ ക്ഷേത്രത്തിലെത്തിയ ആളുകളുടെ സാന്നിധ്യത്തില്‍ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും ചെയ്‌തു.2014 ല്‍ ഗ്രാമത്തില്‍ ടാര്‍ റോഡ് നിര്‍മ്മിച്ച ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് മോദിയെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ പങ്കുവെക്കുകയുണ്ടായി.ഗുജറാത്തിലെ രാജ്കോട്ടില്‍ സമാനമായ രീതിയില്‍ മോദി പ്രതിഷ്ഠ നടത്തിയതിനെ എതിര്‍ത്ത് പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. വ്യക്തിപൂജ നടത്തെരുതെന്ന് ബന്ധപ്പെട്ടവരോട് അദ്ദേഹം കര്‍കശമായി നിര്‍ദ്ദേശിക്കുകയും ചെയ്തു.

Related Articles

Latest Articles