ആലപ്പുഴ: മണ്ണഞ്ചേരിയിൽ ആക്രിക്കട ഉടമയേയും അവരുടെ സഹായിയായ അന്യ സംസ്ഥാന തൊഴിലാളിയെയും കയ്യേറ്റം ചെയ്ത പ്രതികൾ പോലീസ് പിടിയിൽ.സനില്‍ (35),അരുണ്‍, നിജാസ് (26) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയായ നിജാസ് ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ ഉൾപ്പെടെ ഏഴ് കേസ്സുകളിൽ പ്രതിയാണ്.പ്രതികളായ സനിലിനും അരുണിനും നിരവധി സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി.
ഷൗഹിദ് എന്നയാൾ നടത്തുന്ന ആക്രി കടയിൽ വിൽക്കാൻ കൊണ്ടു ചെന്ന മോട്ടോർ എടുക്കാത്തതിനെ തുടര്‍ന്ന് കട ഉടമയെ അസഭ്യം പറയുകയും അവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ട് കുത്തിയതിനുശേഷം പ്രതികൾ കടന്ന് കളയുകയുമായിരുന്നു. പിന്നീട് പൊലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…