ജമ്മു: ജമ്മു വിമാനത്താവളത്തിനു സമീപം ദുരൂഹ സാഹചര്യത്തിൽ ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട പാക്കറ്റ് കണ്ടെത്തി. ഇതേത്തുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പോലീസും പിന്നാലെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പാക്കറ്റ് പരിശോധിച്ചു. അപകടം ഉള്ളതല്ലെന്ന് ഉറപ്പാക്കിയ ശേഷം ‘അജ്ഞാതവസ്തു’ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയതായാണ് വിവരം.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച ജമ്മുവിലെ ബസ് സ്റ്റാന്‍ഡിന് സമീപം ഗ്രനേഡ് സ്ഫോടനം നടന്നിരുന്നു. രണ്ടു പേര് മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള യാസിന് ജാവിദ് ഭട്ട് എന്നയാളെ പിടികൂടിയിരുന്നു.
കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പരോക്ഷമായി അനുകൂലിക്കുന്നതിനാൽ തന്നെ തുർക്കിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധം താഴോട്ടാണ്. ജമ്മു കശ്മീരിൽ 2019-ൽ ആർട്ടിക്കിൾ…
നടുറോഡിലുണ്ടായ KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.…
ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മെയ് 18…