എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നക്ക് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആണ് സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉൾപ്പെടെ ഉള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ആണ് സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്.
കോടതിയിൽ 164 പ്രകാരം സ്വപ്ന നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഇ ഡി ക്ക് ലഭിച്ചു. മൊഴി പരിശോധിച്ച ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റും അന്വേഷണവുമായി മുന്നോട്ടു പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ഇ.ഡി. യുടെ കസ്റ്റഡിയിൽ ആയിരിക്കെ സ്വപ്ന നൽകിയ മൊഴിയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ സ്വപ്നയുടെ പുതിയ മൊഴിയിൽ ഉണ്ടെന്നാണ് സൂചന.
കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യമൊഴി ഇ ഡി ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ മൊഴി കൂടി ലഭിച്ചാൽ സ്വപ്നയുടെ പുതിയ മൊഴിയുമായി ആയി ഇവ താരതമ്യപ്പെടുത്തിയാവും അന്വേഷണസംഘത്തിന്റെ തുടർന്നുള്ള നീക്കങ്ങൾ
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…