തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. കൂടാതെ സോളാർ കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി എടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും അന്വേഷണ സംഘം യോഗത്തിൽ തീരുമാനിക്കും. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്ന് പറഞ്ഞ് കെ ടി ജലീലിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയായ ഷേക്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന്റെ യോഗം ചേരുന്നത്. യോഗത്തിൽ അന്വേഷണത്തിന്റെ നിലവിലെ പുരോഗതി വിലയിരുത്തും.
ഗൂഢാലോചനയിൽ പി.സി ജോർജിനും സരിത എസ്. നായർക്കും പങ്ക് ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സരിതയുടെ രഹസ്യ മൊഴി എടുക്കുന്നത് സംബന്ധിച്ചു തീരുമാനം എടുക്കുക. പിന്നീടാവും പ്രതികളായ സ്വപ്നയെയും പി.സി.ജോർജിനെയും ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരിക്കയാണ്. എന്നാൽ അതിനെതിരെ വിശദീകരണം സമർപ്പിച്ച് കോടതിയിൽ നിന്ന് അന്വേഷണ അനുമതി ഉറപ്പിക്കുകയുമാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. അതേസമയം, കേസിൽ സരിത്തിന്റെ ഫോൺ രേഖകളുടെ പരിശോധനയും പുരോഗമിക്കുകയാണ്.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…